Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നര വയസായ കുഞ്ഞ് എച്ച്ഐവി മുക്തമായി

തൃശൂര്‍: ആറ് മാസം പ്രായമുള്ളപ്പോള്‍ എച്ച് ഐ വി ബാധയുണ്ടായിരുന്ന കുഞ്ഞ് 18 മാസമെത്തിയപ്പോള്‍ എച്ച് ഐ വി നെഗറ്റീവായി. വൈദ്യശാസ്ത്രത്തിന്റെ ചരിത്രത്തിലെ അപൂര്‍വ സംഭവമാണിത്.

പെരിങ്ങണ്ടൂരിലെ എയ്ഡ്സ് ഗവേഷണ പുനരധിവാസ കേന്ദ്രത്തില്‍ വളരുകയായിരുന്നു ക്രിസ്റി എന്ന കുഞ്ഞാണ് എച്ച് ഐ വി ബാധയില്‍ നിന്നും മുക്തമായത്. ആറ് മാസം പ്രായമുള്ളപ്പോള്‍ കുഞ്ഞിന് നടത്തിയ രണ്ട് പരിശോധനകളിലും എച്ച് ഐ വി പോസിറ്റീവാണെന്നായിരുന്നു കണ്ടെത്തിയിരുന്നത്. പക്ഷേ ഒരു വര്‍ഷം കഴിഞ്ഞ് ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍ എച്ച് ഐ വി നെഗറ്റീവാണെന്ന് തെളിഞ്ഞു.

കുട്ടിക്ക് അലോപ്പതി മരുന്നുകളും ആയുര്‍വേദ മരുന്നുകളും നല്‍കിയിരുന്നുവെന്ന് എയ്ഡ്സ് കേന്ദ്രം അധികൃതര്‍ പറഞ്ഞു. എച്ച് ഐ വി നെഗറ്റീവാവാന്‍ കാരണമായത് ഏത് മരുന്നാണെന്ന് വ്യക്തമല്ല. എച്ച് ഐ വി ബാധയുള്ള കുട്ടികള്‍ ഒന്നര വയസ ്സ് പ്രായം കഴിഞ്ഞാല്‍ എച്ച് ഐ വി നെഗറ്റീവാകാന്‍ നേരിയ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു.

എച്ച് ഐ വി നെഗറ്റീവാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയെ എയ്ഡ്സ് കേന്ദ്രത്തില്‍ നിന്നും പോപ്പ് പോള്‍ മേഴ്സി ഹോമിലേക്ക് മാറ്റി.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുഞ്ഞ് മേഴ്സി ഹോമിലെത്തുന്നത്. തങ്ങള്‍ക്ക് കുഞ്ഞിനെ വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് പറഞ്ഞ് മാതാപിതാക്കള്‍ കുഞ്ഞിനെ ആലുവയിലെ ശിശുഭവനിലെത്തിക്കുകയായിരുന്നു.

കുഞ്ഞിന് വിട്ടുമാറാത്ത പനിയുണ്ടായതിനെ തുടര്‍ന്നാണ് എച്ച് ഐ വി പരിശോധന നടത്തിയത്. എച്ച് ഐ വി പോസിറ്റിവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഛനമ്മമാരെ അറിയിക്കാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ നല്‍കിയത് വ്യാജമേല്‍വിലാസമാണെന്നും എച്ച് ഐ വി ബാധിതരായ മാതാപിതാക്കള്‍ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്നും മനസിലായത്. പിന്നീട് കുട്ടിയെ എയ്ഡ്സ് കേന്ദ്രത്തിലേക്ക് മാറ്റി.

കുഞ്ഞിന്റെ പ്രതിരോധശേഷി കൂട്ടുന്നതിനായി വിവിധ ആയുര്‍വേദ മരുന്നുകള്‍ നല്‍കിയിരുന്നു. വിവിധ ഘട്ടങ്ങളിലായാണ് ഈ മരുന്നുകള്‍ നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+