ഉമ്മന്‍ ചാണ്ടി വീണ്ടും മുരളിയെ കണ്ടു
വൈകീട്ട് വയനാട്ടില്‍ വച്ചും മുരളിയും ഉമ്മന്‍ചാണ്ടിയും കൂടികാഴ്ച നടത്തി. പക്ഷേ അതിലും ഫലം ഒന്നും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.
ഉമ്മന്‍ചാണ്ടി മുരളിയുമായി ചര്‍ച്ച നടത്തി
കോഴിക്കോട്: രാജ്യസഭാ സീറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനുമായി ചര്‍ച്ച നടത്തി.
കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജി നല്‍കിയത് പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി മുരളീധരനോട് ആവശ്യപ്പെട്ടു. മുരളിയുടെ കോഴിക്കോട്ടെ വീട്ടില്‍ വച്ചായിരുന്നു ചര്‍ച്ച. സി എം പി നേതാവ് സി. പി. ജോണ്‍ ഉമ്മന്‍ചാണ്ടിയോടൊപ്പമുണ്ടായിരുന്നു. 40 മിനുട്ട് നേരമാണ് ഉമ്മന്‍ ചാണ്ടി മുരളിയുമായി ചര്‍ച്ച നടത്തിയത്.
രാജി സംബന്ധിച്ച നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ചര്‍ച്ചയ്ക്ക് ശേഷം മുരളീധരന്‍ പറഞ്ഞു. എല്ലാപേരേയും ഒരുമിപ്പിച്ച് പ്രവര്‍ത്തിയ്ക്കാന്‍ കഴിയില്ലെന്ന സാഹചര്യം ഉണ്ടായതിനാലാണ് ഈ തീരുമാനം എടുത്തതെന്നും മുരളി പറഞ്ഞു.
ആദ്യ ഘട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടെങ്കിലും ഇരുവരും വീണ്ടും ശനിയാഴ്ച തന്നെ വൈകീട്ട് വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ വീണ്ടും കാണുന്നുണ്ട്. ഉമ്മന്‍ചാണ്ടി നയിയ്ക്കുന്ന കേരള രക്ഷായാത്രയ്ക്ക് ഇവിടെ സ്വീകരണം നല്‍കുന്നുണ്ട്. ആ വേളയില്‍ മുരളീധരനും അവിടെ എത്തുമെന്നാണ് കരുതുന്നത്.


Click it and Unblock the Notifications