കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജിയുടെ സാഹചര്യം നിലനില്‍ക്കുന്നു: മുരളി

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കാന്‍ കാരണമായ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

ഇക്കാര്യത്തില്‍ അടുത്ത നടപടി സ്വീകരിക്കേണ്ടത് ഹൈക്കമാന്റാണെന്നും മുരളി പറഞ്ഞു.

ഗ്രൂപ്പിന്റെ താത്പര്യങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കാനാണ് താന്‍ ശ്രമിച്ചത്. പക്ഷേ താനിപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നു. കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും ഐ ഗ്രൂപ്പിനെ തടയാന്‍ തനിക്കിതുവരെ കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ വാക്കിന് ദില്ലിയില്‍ ഒരു വിലയുമില്ലെന്ന തോന്നലാണ് ഐ ഗ്രൂപ്പിലുണ്ടായിരിക്കുക.

രാജ്യസഭാ സീറ്റുകളിലേക്ക് വയലാര്‍ രവിയുടെയും പി. സി. ചാക്കോയുടെയും പേരുകളാണ് കെ പി സി സി തിരഞ്ഞെടുപ്പ് സമിതി ശുപാര്‍ശ ചെയ്തത്. തെന്നല ബാലകൃഷ്ണപിള്ളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ ഹൈക്കമാന്റിന് താത്പര്യമുണ്ടായിരുന്നുവെങ്കില്‍ തന്നെ ഇക്കാര്യത്തില്‍ എന്നെ വിശ്വാസത്തിലെടുക്കാമായിരുന്നു, പിള്ളയുടെ പേര് ഇവിടെ നിന്നു തന്നെ നിര്‍ദേശിക്കുമായിരുന്നു- മുരളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X