കില്ലര്‍ ന്യൂമോണിയ: പരിശോധന തുടങ്ങി
തിരുവനന്തപുരം: കില്ലര്‍ ന്യൂമോണിയ രാജ്യത്തേക്ക് പടരുന്നത് തടയുന്നതിനായി സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലും വിദേശത്തു നിന്നെത്തുന്ന യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ തുടങ്ങി. സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (എസ് എ ആര്‍ എസ്) എന്നാണ് ഈ രോഗം പരക്കെ അറിയപ്പെടുന്നത്.
ഇതുവരെ 18 രാജ്യങ്ങളില്‍ പടര്‍ന്ന കില്ലര്‍ ന്യൂമോണിയ മറ്റ് പ്രദേശങ്ങളിലേക്കും പടരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് രാജ്യത്തെ വിമാനത്താവളങ്ങളില്‍ യാത്രക്കാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാന്‍ തുടങ്ങിയത്.
എന്നാല്‍ ഇതുവരേയും ഈ രോഗം പരിശോധിച്ച് തിരിച്ചറിയാനുള്ള മികച്ച മാര്‍ഗ്ഗം ഇന്ത്യയില്‍ തന്നെ ഇല്ലെന്നാണ് മെഡിയ്ക്കല്‍ വിദഗ്ദര്‍ പറയുന്നത്.
തിരുവനന്തപുരത്ത് സിങ്കപ്പൂരില്‍ നിന്നും ഗള്‍ഫില്‍ നിന്നും ദില്ലി, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും എത്തിയ യാത്രക്കാരെ എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ വൈദ്യസംഘം പരിശോധിച്ചു.
കാനഡയില്‍ നിന്നും മറ്റും സിങ്കപ്പൂര്‍ വഴി കേരളത്തില്‍ യാത്രക്കാരെത്തുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ വൈദ്യസംഘത്തിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. യാത്രക്കാരില്‍ കില്ലര്‍ ന്യൂമോണിയയുടെ ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കുന്ന സംഘം സംശയം തോന്നുന്ന യാത്രക്കാരില്‍ നിന്നും വിശദാംശങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ഹോങ്കോങിലാണ് ഈ രോഗം ആദ്യമായി കണ്ട് തുടങ്ങിയത്. പിന്നിട് അത് മറ്റ് പല രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചു. സിങ്കപ്പൂര്‍, കാനഡ എന്നീ രാജ്യങ്ങളില്‍ പലരും ഇതിനകം ഈ രോഗം ബാധിച്ച് മരിച്ചുകഴിഞ്ഞു.












Click it and Unblock the Notifications