കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതേതരശക്തികള്‍ ഒന്നിക്കണം: സുര്‍ജിത്ത്

  • By Staff
Google Oneindia Malayalam News

തൃശൂര്‍: 1947ലെ വിഭജന കാലത്തുണ്ടായിരുന്നതിനേക്കാള്‍ വഷളായ രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്ന് സി പി എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍സിംഗ് സുര്‍ജിത് പറഞ്ഞു.

എന്‍ ഡി എയുടെ നയങ്ങളില്‍ നിന്നും വിരുദ്ധമായി ഹിന്ദുത്വ അജണ്ടയുമായി മുന്നോട്ടുപോവുന്ന ബി ജെ പി രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷം തീര്‍ത്തും വഷളാക്കിയിരിക്കുകയാണ്. വര്‍ഗീയ ശക്തികള്‍ രാജ്യത്ത് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായി വളര്‍ന്നുവരികയാണ്.

ബി ജെ പി സര്‍ക്കാരിനോട് എതിരായ വികാരമാണ് ജനങ്ങള്‍ക്കിടയിലുള്ളത്. അതുകൊണ്ടുതന്നെ ഇറാക്കിനെതിരായ അമേരിക്കയുടെ യുദ്ധത്തോട് സ്വീകരിക്കുന്ന നിലപാടില്‍ മാറ്റം വരുത്താന്‍ ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ നിര്‍ബന്ധിതമായി.

ബി ജെ പിയെ അധികാരത്തില്‍ നിന്നും പുറന്തള്ളാനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കേണ്ടതുണ്ട്. രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷമെന്തെന്ന് തിരിച്ചറിയുകയും അഭിപ്രായ ഭിന്നതകള്‍ മറന്ന് ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാന്‍ മതേതരപാര്‍ട്ടികള്‍ ഒന്നിച്ചുനില്‍ക്കുകയും ചെയ്യേണ്ട സമയമാണിത്. മതേതര പാര്‍ട്ടികള്‍ ഇതില്‍ പരാജയപ്പെട്ടാല്‍ അത് രാജ്യത്തിന് ആപത്തായിരിക്കും.

ഇന്ത്യ ചേരിചേരാ മുന്നണിയുടെ നേതൃത്വത്തിലുണ്ടായിട്ടും ഇറാക്കിനെതിരെ അമേരിക്ക നടത്തുന്ന യുദ്ധത്തെ അപലപിച്ചുകൊണ്ട് പാര്‍ലമെന്റില്‍ പ്രമേയം പാസാക്കാതിരുന്നത് നിര്‍ഭാഗ്യകരമാണ്.

ഫ്രാന്‍സ്, ജര്‍മനി, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ യുദ്ധത്തെ അപലപിച്ചിട്ടും യുദ്ധത്തിനെതിരായ വ്യക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ ബി ജെ പി സര്‍ക്കാര്‍ ഭയപ്പെടുന്നു.

അയോധ്യയില്‍ നടത്തുന്ന കുഴിക്കല്‍ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കില്ലെന്ന് സുര്‍ജിത്ത് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X