കോടോത്തിനെ തുണയ്ക്കും : വി സ്
തിരുവനന്തപുരം:ഐ വിഭാഗത്തിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി കോടോത്ത് ഗോവിന്ദന്‍ നായര്‍ മത്സര രംഗത്ത് ഉറച്ച് നിന്നാല്‍ അദ്ദേഹത്തെ തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്‍ വ്യക്തമാക്കി.
തിരുവനനതപുരത്ത് വാര്‍ത്താ ലേഖകരുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമമുണ്ടായാല്‍ തുണയ്ക്കാനും പ്രതിപക്ഷം തയ്യാറാണ്. പക്ഷേ മന്ത്രിസഭ ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ആരാണെന്ന് നോക്കിയായിരിയ്ക്കും അത്. കൊള്ളാവുന്നവരാണെങ്കില്‍ സഹായം പ്രതീക്ഷിയ്ക്കാം.
ആഗോള നിക്ഷേപ സമ്മേളനം നടത്തി കേരളത്തില്‍ വികസനം കൊണ്ടുവരാന്‍ ശ്രമിയ്ക്കുന്ന കോണ്‍ഗ്രസ് തന്നെ ഇവിടെ തമ്മിലടിച്ച് സമാധാന അന്തരീക്ഷം നശിപ്പിയ്ക്കുകയാണെന്നും വി എസ് പറഞ്ഞു.












Click it and Unblock the Notifications