Get Updates
Get notified of breaking news, exclusive insights, and must-see stories!

സഖ്യസേന ബാഗ്ദാദില്‍ കടന്നു

War on Iraq
ബാഗ്ദാദ്: യു എസ് ടാങ്കുകളും സൈനിക കവചിത വാഹനങ്ങളും ആദ്യമായി ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ പ്രവേശിച്ചു.

ഏപ്രില്‍ അഞ്ച് ശനിയാഴ്ച രാവിലെ ഇറാക്കി തലസ്ഥാനത്തില്‍ പ്രവേശിച്ച യു എസ് കരസേനയുടെ മൂന്നാം വിഭാഗം നഗരത്തില്‍ തിരച്ചില്‍ നടത്തി. തുടര്‍ന്ന് സേനയുടെ ചില യൂണിറ്റുകള്‍ നഗരം വിട്ടു. തിരച്ചില്‍ നടത്താനും റിപ്പബ്ലിക്കന്‍ സേനയുടെ ദൗത്യത്തെ തകര്‍ക്കാനുമായി തെക്കോട്ട് നീങ്ങാനായാണ് ഈ യൂണിറ്റുകള്‍ നഗരം വിട്ടത്.

ബാഗ്ദാദില്‍ സഖ്യസേന ബോംബിംഗ് തുടരുകയാണ്. പതിനായിരങ്ങള്‍ നഗരം വിട്ട് പലായനം ചെയ്തു.

അതിനിടെ പടിഞ്ഞാറേ ഇറാക്കില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ സഖ്യസേനയുടെ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളാണ് ചാവേര്‍ ആക്രമണം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+