കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഗ്ദാദില്‍ യു എസ് പട്ടാളം എത്തിയില്ല

  • By Staff
Google Oneindia Malayalam News
War on Iraq
ബാഗ്ദാദ്: ബാഗ്ദാദില്‍ യു എസ് സൈനികര്‍ എത്തിയിട്ടില്ലെന്ന് റോയിട്ടേഴ്സിന്റെ ബാഗ്ദാദ് ലേഖകന്‍ പറയുന്നു. യു എസ് സൈനികരെ ബാഗ്ദാദിലെങ്ങും കണാനില്ല.

ബാഗ്ദാദിന്റെ തെക്ക് ഭാഗത്തും തെക്ക് കിഴക്കും തെക്ക് പടിഞ്ഞാറും പ്രസിഡണ്ടിന്റെ കൊട്ടാരത്തിന് സമീപവും മറ്റ് പ്രധാന സുരക്ഷാ സൈനികരുടെ താവളങ്ങളിലും ഞാന്‍ പോയി. അവിടെയെങ്ങും ഒറ്റ യു എസ് സൈനികനെ പോലും കണ്ടില്ല. റോയിട്ടേഴ്സിന്റെ ബാഗ്ദാദ് ലേഖകന്‍ ഖാലിദ് യാക്കൂബ് ഒവേയ്സ് പറയുന്നു.

ഇറാഖ് പട്ടാളം ഒരു കനത്ത യുദ്ധത്തിന് തയ്യാറെടുക്കുന്നുണ്ട്. പല സ്ഥലത്ത് നിന്നും വെടി ഒച്ച കേള്‍ക്കുന്നുണ്ട്.

ബാഗ്ദാദിനകത്ത് യു എസ് സൈന്യം പ്രവേശിച്ചെന്ന യു എസിന്റെ അവകാശ വാദത്തിന്റെ പൊള്ളത്തനം കാട്ടുന്നതാണ് ഖാലിദിന്റെ റിപ്പോര്‍ട്ട്. യുദ്ധം തുടങ്ങിയതുമുതല്‍ യു എസ് കള്ളം പറയുന്നത് ശീലമാക്കിയിരിയ്ക്കുകയാണെന്ന് വേണം കരുതാന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X