റിപ്പബ്ലിക്ക് ഗാര്‍ഡ് ഡിവിനെ സഖ്യസേന പിടിച്ചു

ബാഗ്ദാദ്: റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ മെദിന ഡിവിഷന്‍ ആസ്ഥാനം സഖ്യസേന പിടിച്ചതായി യു എസ് അവകാശപ്പെട്ടു.
സഖ്യസേന ബാഗ്ദാദിലാണെന്ന് യു എസ് സൈനിക അധികൃതര്‍ പറഞ്ഞു. വന്‍പോരാട്ടമാണ് ബാഗ്ദാദില്‍ സഖ്യസേന പ്രവേശിച്ചപ്പോള്‍ ഉണ്ടായത്.
ബാഗ്ദാദില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ ആസ്ഥാനമാണ് പിടിച്ചതായി സഖ്യസേന അവകാശപ്പെട്ടത്. യാതൊരു എതിര്‍പ്പുമില്ലാതെയാണ് ഡിവിഷന്‍ പിടിച്ചെടുത്തതെന്ന് യു എസ് അവകാശപ്പെട്ടു.
എത്ര സൈനികരാണെന്ന് ബാഗ്ദാദിലുള്ളതെന്ന് വ്യക്തമാക്കിയിട്ടില്ല. ബാഗ്ദാദിന് നേരെ വ്യോമാക്രമണം തുടരുകയാണ്.
അതിനിടെ സദ്ദാം ഹുസൈന്റെ മകന്‍ ഒഡായിയുടെ നേതൃത്വത്തിലുള്ള ഫെദായേം എന്ന സൈനികസംഘത്തിലെ അംഗങ്ങള്‍ യുദ്ധം തുടങ്ങിയതിന് ശേഷം ആദ്യമായി ബാഗ്ദാദില്‍ പ്രത്യക്ഷപ്പെട്ടു.












Click it and Unblock the Notifications