സ്ഥാനാര്‍ഥികളെ മാറ്റില്ലെന്ന് അംബികാ സോണി
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥികളെ മാറ്റില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി വ്യക്തമാക്കി.
പി. സി. ചാക്കോയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ കരുണാകരന് എതിര്‍പ്പുണ്ടായിരുന്നതു കൊണ്ടാണ് ചാക്കോയെ മാറ്റി തെന്നല ബാലകൃഷ്ണപിള്ളയെ സ്ഥാനാര്‍ഥിയാക്കിയത്.
മുമ്പ് പലപ്പോഴും കരുണാകരന്റെ താത്പര്യത്തിനനുസരിച്ച് തീരുമാനങ്ങളെടുത്തിട്ടുണ്ട്. തെന്നലയെ മാറ്റി കെ. മുരളീധരനെ കെ പി സി സി പ്രസിഡന്റാക്കിയത് കരുണാകരന്‍ പറഞ്ഞിട്ടാണ്. നിയമസഭാ സ്ഥാനാര്‍ഥികളുടെ ലിസ്റ് തിരുത്തിയതും യൂത്ത് കോണ്‍ഗ്രസ് പുന:സംഘടനയില്‍ തീരുമാനങ്ങളെടുത്തതും കരുണാകരന്റെ താത്പര്യങ്ങളെ മാനിച്ചുകൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നീക്കം കരുണാകരന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നാണ് കരുതുന്നത്- അംബികാ സോണി പറഞ്ഞു.












Click it and Unblock the Notifications