അധികാരത്തില്‍ തുടരുവോളം പ്രതിസന്ധിയുണ്ടാവും
പാലക്കാട്: താന്‍ അധികാരത്തിലിരിക്കുന്ന കാലത്തോളം കോണ്‍ഗ്രസിലെ പ്രതിസന്ധി തുടരുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി.
പ്രതിസന്ധികളുടെ കാരണങ്ങള്‍ മാത്രമേ മാറുന്നുള്ളൂ. ഇപ്പോള്‍ അത് രാജ്യസഭാ സീറ്റിനെ ചൊല്ലിയാണെന്ന് മാത്രം. പാലക്കാട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
ഏപ്രില്‍ ഏഴിന് ശേഷവും വിമത സ്ഥാനാര്‍ഥി രംഗത്തുണ്ടെങ്കില്‍ ചിലതെല്ലാം തുറന്നുപറയും. ഏപ്രില്‍ ഏഴിന് ശേഷം ചിത്രം വ്യക്തമാവും. കൂടുതല്‍ പേര്‍ പത്രിക നല്‍കുന്നതില്‍ അസാധാരണമായൊന്നുമില്ല. പ്രതിസന്ധി തീരുമെന്നാണ് തന്റെ പ്രതീക്ഷ.
പ്രതിസന്ധിയെ കുട്ടാളിയായി കണക്കാക്കിയാണ് താന്‍ മുന്നോട്ടുപോവുന്നതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications