എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടാവും?
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള വിമതസ്ഥാനാര്‍ഥിയായ കോടോത്ത് ഗോവിന്ദന്‍നായര്‍ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ കോടോത്തിനെ പിന്തുണക്കുന്ന 26 എം എല്‍ എമാര്‍ക്കെതിരെ നടപടിയുണ്ടായേക്കും.
കോണ്‍ഗ്രസിന്റെ മൂന്ന് സ്ഥാനാര്‍ഥികളും രംഗത്തുണ്ടെങ്കില്‍ വിമതസ്ഥാനാര്‍ഥിയെ പിന്തുണക്കുന്നവര്‍ക്കെതിരെ നടപടിക്ക് ഹൈക്കമാന്റ് നിര്‍ബന്ധിതമാവും. എന്നാല്‍ ഇത് സംസ്ഥാനത്തെ കോണ്‍ഗ്രസിലും സര്‍ക്കാരിലും വലിയ പ്രശ്നങ്ങള്‍ക്ക് കാരണമാവും.
കോടോത്തിനെ പിന്തുണക്കുന്ന 26 എം എല്‍ എമാരെ പുറത്താക്കി മുന്നോട്ടുപോവാനാവില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത് അത്തരം നീക്കത്തിന്റെ പ്രത്യാഘാതങ്ങള്‍ മുന്നില്‍ കണ്ടാണ്.
എം എല്‍ എമാര്‍ക്കെതിരായ നടപടി യു ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. അത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്കും കാരണമാവും.












Click it and Unblock the Notifications