തൃശൂരില്‍ സോമയാഗം തുടങ്ങി
തൃശൂര്‍: പത്തൊമ്പത് വര്‍ഷത്തിന് ശേഷം നടക്കുന്ന സോമയാഗത്തിന്റെ ആദ്യ വിധികള്‍ ഏപ്രില്‍ ആറ് ഞായറാഴ്ച തൃശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ തുടങ്ങി.
ആദ്യ വിധിയായ ആധാനമാണ് ഞായറാഴ്ച തുടങ്ങിയത്. യജമാനന്‍ ഉള്‍പ്പടെ 17 ഋത്വിക്കുകളാണ് യാഗം നടത്തുന്നത്. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്നതാണ് ഈ യാഗം.
സോമയാഗത്തിനിടയ്ക്ക് യാഗാിയില്‍ അര്‍പ്പിയ്ക്കാനായി സോമലത പാലക്കാട്ട് നിന്ന് ഏപ്രില്‍ അഞ്ച് ശനിയാഴ്ച തൃശൂരില്‍ കൊണ്ടുവന്നിരുന്നു.
ഇക്കുറി യാഗം നീരീക്ഷിയ്കാന്‍ ആറ് വിദേശ വേദ പണ്ഡിതരും തൃശൂരില്‍ എത്തിയിട്ടുണ്ട്. മാനവരാശിയുടെ മേന്മയ്ക്കായി നടത്തുന്ന ഈ യാഗം യാഗത്തിന് ഉപയോഗിച്ച സര്‍വവും അിയ്ക്ക് സമര്‍പ്പിയ്ക്കുന്നതോടെയാണ് അവസാനിയ്ക്കുന്നത്.
ഇതിന് മുമ്പ് ഏറ്റവും ഒടുവില്‍ സോമയാഗം നടത്തിയത് 1984 ല്‍ തിരുവനന്തപുരത്തായിരുന്നു.












Click it and Unblock the Notifications