വിജയത്തില്‍ ആശങ്കയില്ല: വയലാര്‍ രവി
മലപ്പുറം: രാജ്യസഭാ സീറ്റില്‍ വിജയിക്കുന്ന കാര്യത്തില്‍ ആശങ്കയില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവി പറഞ്ഞു.
വിമതസ്ഥാനാര്‍ഥിയെ പിന്തുണക്കുന്ന എം എല്‍ എമാര്‍ തങ്ങള്‍ക്ക് ഇനിയും എം എല്‍ എമാരേവണ്ടതാണെന്ന് ഓര്‍ക്കണം. ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ അവര്‍ വെല്ലുവിളിയുയര്‍ത്തുന്നത് ശരിയല്ല.
മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു വയലാര്‍ രവി.
രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് മുസ്ലിം ലീഗ് എം എല്‍ എമാരുടെ പിന്തുണ തേടാനാണ് തങ്ങളെ കണ്ടതെന്ന് രവി പറഞ്ഞു. വിജയിക്കുന്ന കാര്യത്തില്‍ ആശങ്കയുള്ളതുകൊണ്ടല്ല തങ്ങളെ കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications