സഖ്യസേന ബാഗ്ദാദില്‍ മുന്നേറുന്നു

ബാഗ്ദാദ്: യു എസ് ടാങ്കുകളും സൈനിക കവചിത വാഹനങ്ങളും ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദിന്റെ ഹൃദയസ്ഥാനത്തോടടുക്കുന്നു.
ബാഗ്ദാദില്‍ ഏപ്രില്‍ ആറ് ഞായറാഴ്ച പുലര്‍ച്ചെ രണ്ട് വന്‍ബോംബ് സ്ഫോടനങ്ങളുണ്ടായി. ബാഗ്ദാദിന് വെളിയിലുള്ള റിപ്പബ്ലിക്കന്‍ ഗാര്‍ഡുകളെ തുടച്ചുനീക്കിയെന്നാണ് അമേരിക്കയുടെ അവകാശവാദം.
റിപ്പബ്ലിക്കന്‍ ഗാര്‍ഡ് രണ്ടാം വിഭാഗത്തിന്റെ ആസ്ഥാനം യു എസ് സേന തകര്‍ത്തു. ബാഗ്ദാദിന് വടക്ക് ഭാഗത്തുള്ള ടൈഗ്രീസ് നദിയുടെ തീരത്തുള്ള പട്ടണത്തിലെ ആസ്ഥാനമാണ് തകര്‍ത്തത്.
അതിനിടെ ഇറാക്കി പ്രതിപക്ഷ പോരാളികളെ തങ്ങളോടൊപ്പം യുദ്ധത്തില്‍ യു എസ് സേന പങ്കാളികളാക്കി. ആയിരത്തോളം ഇറാക്കി പ്രതിപക്ഷ സൈനികരാണ് അമേരിക്കയോടൊപ്പം യുദ്ധത്തില്‍ പങ്കുചേര്‍ന്നത്. ഇറാക്കി നാഷണല്‍ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് ചലബിയുടെ നിയന്ത്രണത്തിലാണ് പ്രതിപക്ഷ സേന.
അതിനിടെ ബാഗ്ദാദ് വിമാനത്താവളം തിരിച്ചുപിടിച്ചതായി ഇറാക്കിന്റെ ഇന്‍ഫര്‍മേഷന്‍ മന്ത്രി മുഹമ്മദ് സയിദ് അല്‍ സഹഫ് അവകാശപ്പെട്ടു.












Click it and Unblock the Notifications