കുര്‍ദ് സൈനികര്‍ തെക്കന്‍ ഇറാഖിലേയ്ക്ക്

ബാഗ്ദാദ്: കുര്‍ദ്ദു സൈനികരേയും കൊണ്ട് പറക്കുകയായിരുന്ന യു എസ് വിമാനത്തിന് നേരേ ഉണ്ടായ ആക്രമണത്തില്‍ പത്ത് പേരെങ്കിലും മരിച്ചു. വടക്കേ ഇറാഖിലാണ് ഈ ആക്രമണം ഉണ്ടായത്. മരിച്ചവര്‍ കുര്‍ദ്ദുകളും യു എസ് സൈനികരുമാണ്.
പത്ത് മൃതദേഹങ്ങള്‍ താന്‍ കണ്ടതായി ബി ബി സി യുടെ ലേഖകന്‍ ജോണ്‍ സിംസന്‍ പറഞ്ഞു.
വടക്ക് പ്രദേശത്ത് നിന്ന് കുര്‍ദ് പടയാളികളെ തെക്കന്‍ ഇറാഖിലേയ്ക്ക് കൊണ്ടുപോയിക്കൊണ്ടിരിയ്ക്കുകയാണ് യു എസ് സൈന്യം. യു എസ് സൈനിക വിമാനങ്ങളിലാണ് ഇവരെ തെക്കന്‍ ഇറാഖിലേയ്ക്ക് കൊണ്ടുപോകുന്നത്. വെള്ളിയാഴ്ചയാണ് യു എസ് ഇത് തുടങ്ങിയത്. ഇതിനകം 1000 ലേറെ കുര്‍ദുകളെ ബാഗ്ദാദിന്റെ തെക്ക് ഭാഗത്തായി യു എസ് എത്തിച്ചുകഴിഞ്ഞു. ഇറാഖി നാഷണല്‍ കോണ്‍ഗ്രസ് നേതാവ് അഹമദ് ഛലാബിയുടെ നേതൃത്ത്വത്തിലാണ് ഈ സൈനികര്‍.
ബാഗ്ദാദിനെതിരെ യു എസ് സൈന്യം നടത്തുന്ന പടയില്‍ പങ്ക് ചേരുകമാത്രമല്ല ഈ കുര്‍ദുകളുടെ ജോലി. തെക്കന്‍ ഇറാഖിലെ ഷിയാ നേതൃത്ത്വവുമായി ചങ്ങാത്തം കൂടാന്‍ യു എസിനെ സഹായിയ്ക്കുക കൂടിയാണ് ഇവരുടെ ലക്ഷ്യം.












Click it and Unblock the Notifications