സ്വന്തം സൈനികര്‍ക്ക് നേരെ വീണ്ടും യു എസ് ബോംബ്

ബാഗ്ദാദ്: സ്വന്തം സൈനിക താവളത്തില്‍ വീണ്ടും യു എസ് സേന ബോംബിട്ടു. കുര്‍ദുകളും യു എസ് സൈനികരും യാത്ര ചെയ്തിരുന്ന പത്ത് കാറുകള്‍ക്ക് നേരേയാണ് യു എസ് യുദ്ധ വിമാനങ്ങള്‍ ബോംബ് ഇട്ടത്. വടക്കന്‍ ഇറാഖിലാണ് ഇത് നടന്നതെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.
ഈ ആക്രമണത്തില്‍ ഉയര്‍ന്ന കുര്‍ദ് നേതാവിന് പരിക്കേറ്റിട്ടുണ്ട്. മോസുല്‍, കിര്‍കുക്ക് പട്ടണങ്ങളിലേയ്ക്ക് യു എസ് സൈനികര്‍ക്കൊപ്പം മുന്നേറുകയായിരുന്നു കുര്‍ദ്ദുകള്‍. അതിനിടയിലായിരുന്നു ബോംബാക്രമണം.
ഇറാഖിന് മേല്‍ ആക്രമണം തുടങ്ങിയതിന് ശേഷം പലതവണയും യു എസ് സൈന്യത്തിന് ഇത്തരം അബദ്ധം പറ്റിയിട്ടുണ്ട്. ഒരു തവണ ബ്രിട്ടന്റെ വിമാനം യു എസ് തെറ്റി വെടിവച്ചിട്ടു.












Click it and Unblock the Notifications