പാക്കിസ്ഥാനി ശാസ്ത്രജ്ഞര്‍ അല്‍ കെയ്ദയെ സഹായിക്കുന്നു
ദില്ലി: രണ്ട് പാക്കിസ്ഥാനി ആണവ ശാസ്ത്രജ്ഞര്‍ അല്‍ കെയ്ദക്ക് സാങ്കേതിക സഹായം നല്‍കിവരുന്നുണ്ടെന്ന് അമേരിക്കന്‍ വിദഗ്ധന്‍ പറഞ്ഞു.
പാക്കിസ്ഥാന്റെ ആണവ ശാസ്ത്രജ്ഞരായ സുല്‍ത്താന്‍ ബഷീറുദ്ദിന്‍ മഹമ്മൂദും ചോദ്രി അബ്ദുള്‍ മജീദും ആണവ ആയുധങ്ങളുണ്ടാക്കുന്നതിനുള്ള സാങ്കേതിക സഹായം അല്‍ കെയ്ദക്ക് നല്‍കുന്നുണ്ടെന്ന് വാഷിംഗ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാസ്ത്ര-അന്താരാഷ്ട്ര സുരക്ഷ ഇന്‍സ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡേവിഡ് അല്‍ബ്രൈറ്റ് പറഞ്ഞു.
ആണവായുധങ്ങളുണ്ടാക്കുന്നതിനും സാങ്കേതികവിദ്യ തിരിച്ചറിയുന്നതിനും വളരെയേറെ ഉപകരിക്കുന്ന സാങ്കേതിക സഹായമാണ് അവര്‍ നല്‍കുന്നത്.
ഇരുവരും അഫ്ഗാനിസ്ഥാനില്‍ സഹായവും വികസനപ്രവര്‍ത്തനവും നടത്തുന്നതിന് ഉമ്മ തമീറി നോ എന്ന സംഘടനയുണ്ടാക്കിയവരാണ്. ഒസാമ ബിന്‍ ലാദനും മറ്റ് അല്‍ കെയ്ദ നേതാക്കളുമായും അടുത്ത ബന്ധമാണ് ഇരുവര്‍ക്കുമുള്ളത്- അല്‍ബ്രൈറ്റ് പറഞ്ഞു.












Click it and Unblock the Notifications