Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖ്: പാര്‍ലമെന്റില്‍ ബഹളം

ദില്ലി: ഇറാഖ് പ്രശ്നം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിന്റെ രണ്ട് സഭകളിലും പ്രതിപക്ഷം ബഹളം വച്ചു.

ചോദ്യോത്തരവേള മാറ്റിവച്ച് ഇറാഖ് പ്രശ്നം ചര്‍ച്ചചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. ബഹളത്തെ തുടര്‍ന്ന് സഭ ഉച്ചയ്ക്ക് രണ്ട് മണിവരെ നിറുത്തി വച്ചു. യുദ്ധത്തെ അപലപിയ്ക്കുന്ന പ്രമേയം സഭ പാസാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

രണ്ടാഴ്ചയ്ക്ക് മമ്പ് സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത അഖില കക്ഷി യോഗത്തില്‍ പ്രതിപക്ഷ ആവശ്യം മാനിച്ച് യു എസ് ഇറാഖില്‍ നടത്തുന്ന യുദ്ധത്തെ തുറന്ന് അപലപിയ്ക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചില്ല. ഇതും പാര്‍ലമെന്റിന്റെ രണ്ട്സഭകളിലും പ്രതിപക്ഷം ഉന്നയിച്ചു.

ഏപ്രില്‍ ഏഴ് തിങ്കളാഴ്ചയാണ് ബജറ്റ് സമ്മേനം വീണ്ടും തുടങ്ങിയത്. ബജറ്റ് കഴിഞ്ഞ് മൂന്നാഴ്ചയ്ക്ക് ശേഷമാണ് വീണ്ടും സഭകൂടിയത്. ഈ സമ്മേളനത്തില്‍ ബജ-റ്റിന്‍മേലുള്ള ചര്‍ച്ചയ്ക്ക് പുറമേ നിരവധി ബില്ലുകളൂം അവതരിപ്പിക്കും.

പ്രധാനപ്പെട്ട വനിതാസംവരണ ബില്‍ ഇത്തവണയും അവതരിപ്പിക്കാന്‍ സാദ്ധ്യതയില്ലെന്നാണ് സൂചന. ധനബില്‍, ഇലക്ട്രിസിറ്റി റെഗുലേറ്ററി ബില്‍ 2001, അവശ്യവസ്തു നിയമഭേദഗതി ബില്‍, ജനപ്രാതിനിധ്യ നിയമ ഭേദഗതി എന്നിവയാണ് സമ്മേളനം പ്രധാനമായും പരിഗണിക്കുന്നത്.

ഇറാഖ് യുദ്ധ പ്രശ്നത്തിന് പുറമേ കശ്മീരില്‍ ഈയിടെ നടന്ന കൂട്ടക്കൊലയും ചര്‍ച്ച ചെയ്യപ്പെടും. ബജ-റ്റ് ചര്‍ച്ചയും, പുതിയ ബില്ലുകളും, അയോദ്ധ്യാ പ്രശ്നവും എല്ലാം സഭയില്‍ ശബ്ദായമാനമായ രംഗങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+