ബിഷപ്പ് ഇമാനുവല്‍ പോത്തനാമുഴി അന്തരിച്ചു
കോഴിക്കോട്: മാനന്തവാടി സീറോ മലബാര്‍ അതിരൂപത ബിഷപ്പ് ഇമാനുവല്‍ പോത്തനാമുഴി അന്തരിച്ചു. അദ്ദേഹത്തിന് 71 വയസായിരുന്നു.
ഏപ്രില്‍ ആറ് ഞായറാഴ്ച രാത്രി 10.15ന് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ രണ്ടാഴ് മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവാഴ്ച രാവിലെ 10 മണിക്ക് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ശവസംസ്കാരം നടക്കും.
മൂവാറ്റുപുഴയ്ക്കടുത്തുള്ള നടുക്കരയില്‍ ജനിച്ച ഇമ്മാനുവല്‍ പോത്തനാമുഴി 1964ലാണ് വൈദികനായത്്. 1966ല്‍ തേവര എസ് എച്ച് കോളജില്‍ സസ്യശാസ്ത്ര അധ്യാപകനായി ചേര്‍ന്നു.
മൂന്ന് വര്‍ഷത്തിന് ശേഷം ബാംഗ്ലൂരിലെ ക്രൈസ്റ് കോളജിന്റെ സ്ഥാപക പ്രിന്‍സിപ്പാലായി അദ്ദേഹം നിയമിതനായി. 14 വര്‍ഷം ക്രൈസ്റ് കോളജ് പ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. ബാംഗ്ലൂര്‍ സര്‍വകലാശാല സിന്റിക്കേറ്റ് അംഗവുമായിരുന്നു.
1996ഡിസംബര്‍ 10നാണ് മാനന്തവാടി അതിരൂപതയുടെ രണ്ടാമത്തെ ബിഷപ്പായി അദ്ദേഹം സ്ഥാനമേറ്റത്.












Click it and Unblock the Notifications