വില്‍ ഫോണുകള്‍ തലസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: ബി എസ് എന്‍ എല്ലിന്റെ വില്‍ (അര്‍ബന്‍ വയര്‍ലസ് ഇന്‍ ലോക്കല്‍ ലൂപ്പ്) ഫോണ്‍ കണക്ഷനുകള്‍ ഏപ്രില്‍ ഏഴ് തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരത്ത് നല്‍കിത്തുടങ്ങി.
തരംഗ് എന്ന് പേരിട്ടിട്ടുള്ള വില്‍ ഫോണുകള്‍ ലാന്റ് ഫോണായും മൊബൈല്‍ ഫോണ്‍ പോലെയും ഉപയോഗിക്കാം. നഗരത്തിനുള്ളില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ പോലെ ഇത് ഉപയോഗിക്കാന്‍ പറ്റൂ.
10,000 വില്‍ ലൈനുകളാണ് നഗരത്തിലുള്ളത്. ഇതില്‍ 7,500 എണ്ണം മൊബൈല്‍ കണക്ഷനുകളും 2500 എണ്ണം ലാന്റ് ലൈന്‍ കണക്ഷനുകളുമാണ്.
വില്‍ ഹാന്റ്സെറ്റുകള്‍ ലഭിക്കുന്നതിനായി 5000 രൂപയുടെ ഡിപ്പോസിറ്റ് നല്‍കണം. ഹാന്റ് സെറ്റുകള്‍ സ്വന്തമായുള്ളവര്‍ ഡിപ്പോസിറ്റ് നല്‍കേണ്ടതില്ല. വില്‍ കണക്ഷന് 500 രൂപയുടെ രജിസ്ട്രേഷന്‍ ചാര്‍ജ് നല്‍കണം.












Click it and Unblock the Notifications