ഐ ഗ്രൂപ്പ് ഉറച്ച നിലപാടില്‍ തന്നെ
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള വിമതസ്ഥാനാര്‍ഥി കോടോത്ത് ഗോവിന്ദന്‍ നായരെ പിന്‍വലിക്കേണ്ടെന്ന ഉറച്ച നിലപാട് കരുണാകര പക്ഷം തുടരവവെ കോണ്‍ഗ്രസിലെ പ്രതിസന്ധി രൂക്ഷമായി.
കരുണാകരനുമായി ഫോണില്‍ സംസാരിച്ച എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികാ സോണി കോടോത്ത് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും കരുണാകരന്റെ ഭാഗത്തു നിന്ന് നിഷേധാത്മകയായ മറുപടിയാണുണ്ടായത്.
ഏപ്രില്‍ ഏഴ് തിങ്കളാഴ്ചയാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. കോടോത്ത് പത്രിക പിന്‍വലിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി മൂന്ന് സ്ഥാനാര്‍ഥികള്‍ക്കും മുന്നോട്ടുപോവേണ്ടിവരും.
രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി രാജിക്കത്ത് നല്‍കിയ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.












Click it and Unblock the Notifications