കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിലെ പ്രതിസന്ധി തുടരുന്നു

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്കുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഏപ്രില്‍ ഏഴ് തിങ്കളാഴ്ച മൂന്ന് മണിക്ക് അവസാനിക്കവെ, സീറ്റ് വിവാദം സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാനുള്ള യാതൊരു സാധ്യതയും തെളിഞ്ഞില്ല.

കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാന്‍ താന്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ലെന്ന് കെ. കരുണാകരന്‍ പറഞ്ഞു. വിട്ടുവീഴ്ചകള്‍ക്ക് മറ്റ് ഗ്രൂപ്പുകള്‍ തയ്യാറാവാതെ തന്റെ നിലപാടില്‍ മാറ്റം വരുത്തില്ലെന്നാണ് കരുണാകരന്‍ വ്യക്തമാക്കുന്നത്. ഹൈക്കമാന്റ് കര്‍ശന നിലപാടെടുത്തിട്ടും പിന്നോട്ടുപോവാന്‍ തയ്യാറല്ലെന്ന വാശിയിലാണ് കരുണാകരന്‍.

പത്രിക പിന്‍വലിക്കുന്നതു സംബന്ധിച്ച് തീരുമാനിക്കേണ്ടത് ഐ ഗ്രൂപ്പാണെന്നും ഇക്കാര്യത്തില്‍ കരുണാകരന്റെ നിര്‍ദേശം അനുസരിക്കുമെന്നും കോടോത്ത് ഗോവിന്ദന്‍ നായര്‍ വ്യക്തമാക്കി.

പ്രശ്നം പരിഹരിക്കേണ്ടത് കെ. കരുണാകരനും എ. കെ. ആന്റണിയും ചേര്‍ന്നാണെന്ന നിലപാടിലാണ് രാജ്യസഭാ സീറ്റ് നിര്‍ണയത്തെ ചൊല്ലി കെ പി സി സി പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവച്ച കെ. മുരളീധരന്‍.

പ്രശ്നം പരിഹരിക്കാനുള്ള ഫോര്‍മുല തന്റെ കൈയിലില്ലെന്ന് മുരളി പറഞ്ഞു. ഇതുസംബന്ധിച്ച് ഇപ്പോള്‍ ഒരു വിവാദത്തിന് താനില്ല. ചൊവാഴ്ച ദില്ലിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തും.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തന്റെ അഭിപ്രായം മാനിക്കാത്തതില്‍ പ്രതിഷേധമുള്ള മുരളി എ. കെ. ആന്റണിക്കെതിരെയും വിമര്‍ശനം നടത്തി. കോണ്‍ഗ്രസുകാര്‍ സി പി എമ്മിന്റെ കെണിയില്‍ പെടരുതെന്ന ആന്റണിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ നേരത്തെ സി പി എമ്മിനോടൊപ്പം പോയവരാണ് അക്കാര്യത്തില്‍ ഉത്കണ്ഠപ്പെടേണ്ടതെന്നായിരുന്നു മുരളിയുടെ മറുപടി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X