അന്താരാഷ്ട്ര വിദ്യാഭ്യാസ മേള തുടങ്ങി
കൊച്ചി: ഇന്ത്യയിലെയും വിദേശത്തെയും പ്രധാന സര്‍വകലാശാലകളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഏഴാമത് അന്താരാഷ്ട്ര വിദ്യാഭ്യാസ മേളയില്‍ ഏപ്രില്‍ ആറ് ഞായറാഴ്ച തുടങ്ങി.
മറൈന്‍ ഡ്രൈവിലെ ട്രിടോണ്‍ കോംപ്ലക്സിലാണ് മേള നടക്കുന്നത്. പ്രധാന സര്‍വകലാശാലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉപരിപഠനം സംബന്ധിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മേളയില്‍ വിദഗ്ധോപദേശം നല്‍കും.
ഓസ്ട്രേലിയന്‍ എജ്യൂക്കേഷന്‍ ഇന്റര്‍നാഷണല്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. അഗ്രിക്കള്‍ച്ചര്‍, ആര്‍ക്കിടെക്ചര്‍, ബിസിനസ് അഡ്മിനിസ്ട്രേഷന്‍, കോമേഴ്സ്, എഡ്യുക്കേഷന്‍, എഞ്ചിനീയറിംഗ്, ക്രിയേറ്റീവ് ആര്‍ട്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മെഡിസിന്‍, വെറ്ററിനറി സയന്‍സ്, ഹ്യൂമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളില്‍ ഉപരിപഠനത്തിന് അവസരം നല്‍കുന്ന സര്‍വകലാശാലകളുമായി ഓസ്ട്രേലിയന്‍ എജുക്കേഷന്‍ ഇന്റര്‍നാഷണല്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ട്.
എല്ലാ വര്‍ഷവും അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്ന് ഉപരിപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോവുന്നുണ്ടെന്ന് എജുക്കേഷന്‍ പ്രൊമോഷന്‍ ഓഫീസര്‍ ബാനു സിദ്ദാര്‍ഥ് പറഞ്ഞു.
പ്രധാന സര്‍വകലാശാലകളുടെയും സ്വാശ്രയ കോളജുകളുടെയും പരിശീലന ഇന്‍സ്റിറ്റ്യൂട്ടുകളുടെയും എഡുക്കേഷല്‍ കണ്‍സള്‍ട്ടന്റ്സിന്റെയും ഹൈക്കമ്മിഷന്‍ ഓഫീസിന്റെയും പ്രതിനിധികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഏപ്രില്‍ എട്ടിന് മേള അവസാനിക്കും.












Click it and Unblock the Notifications