ലീഗ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കൊപ്പം
തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥികളെ പിന്തുണക്കുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം തീരുമാനിക്കുന്ന സ്ഥാനാര്‍ഥികളെയായിരിക്കും മുസ്ലിം ലീഗ് പിന്തുണക്കുകയെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞു. രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലുള്ള തര്‍ക്കം പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കട്ടെ എന്നും അവര്‍ പറഞ്ഞു.
ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുമെന്നും പ്രശ്നം സൗഹാര്‍ദപരമായി പരിഹരിക്കുകയാണ് വേണ്ടെതെന്നും തന്നെ സന്ദര്‍ശിച്ച വയലാര്‍ രവിയോട് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുസ്ലിം ലീഗ് എപ്പോഴും കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തോടൊപ്പമാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ. അഹമ്മദ് പറഞ്ഞു. രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications