മെഡി.കോളജുകളില്‍ വേണ്ടത്ര അധ്യാപകരില്ല
കോഴിക്കോട്: സര്‍ക്കാര്‍ സ്ഥിരം നിയമനം നടത്തുന്നതിന് മടിക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അസിസ്റന്റ്, അസോസിയേറ്റ് പ്രൊഫസര്‍ തസ്കികളില്‍ പലതും ഒഴിഞ്ഞുകിടക്കുന്നു.
അടുത്ത രണ്ട് മാസങ്ങളില്‍ ഫാക്കല്‍റ്റി അംഗങ്ങളായ എഴുപതോളം മുതിര്‍ന്ന ഡോക്ടര്‍മാരാണ് സര്‍വീസില്‍ നിന്നു പിരിയുന്നത്. ഇതില്‍ മിക്ക ഒഴിവുകളും ഉദ്യോഗക്കയറ്റത്തിലൂടെ നികത്തും. എന്നാല്‍ യോഗ്യതയുള്ളവര്‍ വേണ്ടത്രയില്ലാത്തതിനാല്‍ അസിസ്റന്റ്, അസോസിയേറ്റ് പ്രൊഫസര്‍മാരുടെ ഒഴിവുകള്‍ പലതും ഒഴിഞ്ഞുകിടക്കും.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇത്തരം 35 മിഡില്‍ കാഡര്‍ തസ്തികകള്‍ ഇപ്പോള്‍ തന്നെ ഒഴിഞ്ഞുകിടക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ എട്ട് ഒഴിവുകളില്‍ നിയമിതരാവാന്‍ യോഗ്യതയുള്ളവര്‍ നാല് പേര്‍ മാത്രമാണ്. അടുത്ത വര്‍ഷങ്ങളില്‍ ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാവും.
ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് ജൂണിയര്‍ തലത്തില്‍ സ്ഥിര നിയമനം നടത്തുന്നതിന് പകരം വിരമിക്കാനിരിക്കുന്ന ചില ഡോക്ടര്‍മാരുടെ കാലാവധി നീട്ടികൊടുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നാണ് അറിയുന്നത്. സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത്തരമൊരു നീക്കമുണ്ടായാല്‍ സമരം തുടങ്ങുമെന്ന് കേരള ഗവര്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍ക്ക് മാത്രം സര്‍വീസ് കാലാവധി നീട്ടികൊടുക്കുന്നത് അനാരോഗ്യകരമായ കീഴ്വഴക്കത്തിന് വഴിവയ്ക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications