മന്ത്രി പിള്ള ഗുരുവായൂരില്‍് സ്വര്‍ണ്ണ കിരീടം നടയ്ക്ക്വച്ചു
ഗുരുവായൂര്‍: മന്ത്രി ആര്‍. ബാലകൃഷ്ണപിളള ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചു. 500 ഗ്രാം തൂക്കമുള്ളതാണ് ഈ കിരീടം.
ഏപ്രില്‍ ഏഴ് തിങ്കളാഴ്ച രാവിലെയാണ് പിള്ള ഗുരുവായൂരിലെത്തി കിരീടം നടയ്ക്ക് വച്ചത്. ഗ്രാഫൈറ്റ് കേസില്‍ സുപ്രീം കോടതി ബാലകൃഷ്ണപിള്ളയെ കുറ്റവിമുക്തനാക്കിയതാണ് ഇതിന് കാരണമെന്ന് കരുതുന്നു. രാവിലെ ഉഷപൂജ കഴിഞ്ഞ് ഗുരുവായൂരപ്പന് ഈ സ്വര്‍ണ്ണ കിരീടം ചാര്‍ത്തി. പിള്ളയും കുടുംബാംഗങ്ങളും സോപാനത്തിന് സമീപം നിന്ന് ഗുരുവായൂരപ്പനെ വണങ്ങി.












Click it and Unblock the Notifications