പൊതുമരാമത്ത് വകുപ്പ് കമ്പ്യൂട്ടര്‍വത്കരിക്കുന്നു
തിരുവനന്തപുരം: സേവനം മെച്ചപ്പെടുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ നടത്തിപ്പ് വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ ആധുനീകരിക്കുന്നു.
വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും സുതാര്യമാക്കാനും ഉപഭോക്തൃ സൗഹൃദപരമാക്കാനും ഇത് സഹായിക്കുമെന്ന് ഐ ടി മിഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
ലോകബാങ്ക് സഹായത്തോടെയുള്ള സംസ്ഥാന ഗതാഗത പദ്ധതി 2002ല്‍ തന്നെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിരുന്നു. പദ്ധതിയുടെ സാമ്പത്തിക നടത്തിപ്പും കമ്പ്യൂട്ടര്‍വത്കൃതമാണ്. ലോകബാങ്കിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഇതുചെയ്തത്.
പൊതുമരാമത്ത് വകുപ്പിന്റെ സാമ്പത്തിക നടത്തിപ്പും മറ്റും കമ്പ്യൂട്ടര്‍വത്കരിക്കുന്നത് പദ്ധതികള്‍ സുഗമമായി മുന്നോട്ടുപോവാന്‍ സഹായിക്കുമെന്ന് ഐ ടി മിഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications