ടൂറിസം: കേരളവും രാജസ്ഥാനും ധാരണയില്‍
തിരുവനന്തപുരം: ഇരുസംസ്ഥാനങ്ങളിലെയും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കായി കേരളവും രാജസ്ഥാനും കരാറിലേര്‍പ്പെട്ടു.
ഏപ്രില്‍ ആറ് ഞായറാഴ്ച നടന്ന ചടങ്ങില്‍ രാജസ്ഥാന്‍ വിനോദസഞ്ചാര സെക്രട്ടറി അരവിന്ദ് മയാരമും കേരള വിനോദസഞ്ചാര സെക്രട്ടറി ടി. ബാലകൃഷ്ണനും കരാറില്‍ ഒപ്പിട്ടു. വിനോദസഞ്ചാര മന്ത്രി കെ. വി. തോമസ് ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ഇരുസംസ്ഥാനങ്ങളിലെയും വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് കരാര്‍ ഉപകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അന്തര്‍ദേശീയ വിനോദസഞ്ചാര മേളകളില്‍ ഇരുസംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കും.












Click it and Unblock the Notifications