കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സദ്ദാമിന്റ ഒളിത്താവളം തകര്‍ത്തു

  • By Staff
Google Oneindia Malayalam News
War on Iraq
വാഷിംഗ്ടണ്‍: സദ്ദാം ഹുസൈനും മക്കളും മറ്റ് മുതിര്‍ന്ന ഇറാക്ക് നേതാക്കളും ബാഗ്ദാദിലെ ഒരു കെട്ടിടത്തിലുണ്ടെന്ന് ഇന്റലിജന്‍സിന്റെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് യു എസ് സേന അവിടേക്ക് ബോംബാക്രമണം നടത്തി.

ആക്രമണത്തില്‍ കെട്ടിടം തകര്‍ന്നുവെന്ന് യു എസ് അവകാശപ്പെട്ടു. എന്നാല്‍ എത്ര പേര്‍ മരിച്ചുവെന്നതിനെ പറ്റി വിവരമൊന്നുമില്ല.

ഏപ്രില്‍ എട്ട് ചൊവാഴ്ച ബി- 1 ബി ബോംബര്‍ 900 കിലോഗ്രാം ഭാരമുള്ള നാല് ബോംബുകളാണ് കെട്ടിടത്തിന് നേരെ വര്‍ഷിച്ചതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

കെട്ടിടത്തില്‍ ഒരു ഉന്നതതല യോഗം നടക്കുന്നുണ്ടെന്നാണ് ഇന്റലിജന്‍സ് അറിയിച്ചത്. മുതിര്‍ന്ന ഇറാക്ക് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ സദ്ദാമും അദ്ദേഹത്തിന്റെ മക്കളായ ക്വാസിയും ഒഡായിയും ഉണ്ടായേയ്ക്കുമെന്ന വിവരമാണ് ഇന്റലിജന്‍സ് നല്‍കിയത്.

അതിനിടെ ബാഗ്ദാദിന്റെ കേന്ദ്രസ്ഥാനത്തേക്ക് ഇരച്ചുകയറിയ സദ്ദാമിന്റെ ഒരു കൊട്ടാരം കൂടി പിടിച്ചടക്കി എന്ന് യു എസ് സേന ഏപ്രില്‍ ഏഴ് തിങ്കളാഴ്ച അവകാശപ്പെട്ടിരുന്നു. എന്നാല്‍ ചൊവാഴ്ച രാവിലെ ആ കൊട്ടാരത്തില്‍ നിന്ന് വന്‍ വെടി ഒച്ച കേട്ടിരുന്നു. നഗരത്തിന്റെ മിക്ക ഭാഗത്തും വെള്ളമോ വൈദ്യുതിയോ ലഭിക്കുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X