Get Updates
Get notified of breaking news, exclusive insights, and must-see stories!

സദ്ദാം ബാഗ്ദാദ് വിട്ടെന്ന് പഴയ കൂട്ടാളി

War on Iraq
ബാഗ്ദാദ്: ഇറാക്കി പ്രസിഡന്റ് സദ്ദാം ഹുസൈന്‍ മൂന്ന് ദിവസം മുമ്പുതന്നെ ബാഗ്ദാദ് വിട്ടുപോയെന്ന് സദ്ദാമിന്റെ മുന്‍ പ്രോട്ടോക്കോള്‍ തലവന്‍ ഹയിതം റഷിദ് വിഹയിബ് പറഞ്ഞു.

രണ്ട് മക്കളോടൊപ്പമാണ് സദ്ദാം ബാഗ്ദാദ് വിട്ടത്. സദ്ദാമിനോട് ഇപ്പോഴും വിശ്വസ്തരായ ചില ഉപദേശകരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വെള്ളിയാഴ്ച ബാഗ്ദാദ് തെരുവീഥിയില്‍ പ്രത്യക്ഷപ്പെട്ടത് സദ്ദാം ഹുസൈന്റെ ഡമ്മിയാണെന്ന് വിഹയിബ് പറഞ്ഞു. ബാഗ്ദാദില്‍ പ്രത്യക്ഷപ്പെട്ടയാള്‍ക്ക് യഥാര്‍ഥ സദ്ദാമിനേക്കാള്‍ തടി കുറവാണ്. നടപ്പിലും വ്യത്യാസം പ്രകടമാണ്.

സദ്ദാം ബാഗ്ദാദില്‍ തന്നെയുണ്ടെന്ന് സഖ്യകക്ഷികളെ തെറ്റിദ്ധരിപ്പിക്കാന്‍ സദ്ദാമിന്റെ മകന്‍ ഖ്വാസി ഉപയോഗിച്ച തന്ത്രമാണിത്. ബാഗ്ദാദില്‍ നിന്നുകൊണ്ടുതന്നെ യുദ്ധം ചെയ്യാനുള്ള ധീരത തങ്ങളുടെ നേതാവിനുണ്ടെന്ന് ഇറാക്കി ജനതയെ ബോധ്യപ്പെടുത്തുന്നതിനും കൂടിയാണ് ഇതുചെയ്തത്.

ഒളിച്ചോട്ടത്തിനുള്ള മുന്നോടിയായി തന്റെ സമ്പത്തെല്ലാം നേരത്തെ സദ്ദാം മാറ്റിയിരുന്നു. സദ്ദാമിന്റെ വന്‍ ആഭരണശേഖരം ഗള്‍ഫ് രാജ്യങ്ങളില്‍ വിറ്റിരുന്നു. ഒടുവിലത്തെ ഭാര്യയെ ജോര്‍ദാനിലെ ഒരു വീട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്.

ശത്രു അടുത്തെത്തിയാല്‍ തന്നെ വെടിവച്ചുകൊല്ലണമെന്ന് തന്റെ കാവല്‍ക്കാരോട് സദ്ദാം നിര്‍ദേശിച്ചിട്ടുണ്ടെന്ന് വിഹയിബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+