വിപ്പ് ലംഘിച്ചാല്‍ നടപടി: അംബികാ സോണി
ദില്ലി: രാജ്യസഭയിലേക്കുള്ള ഔദ്യോഗിക സ്ഥാനാര്‍ഥികളെ പിന്തുണക്കാത്ത എം എല്‍ എമാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി അംബികോസോണി പറഞ്ഞു.
എം എല്‍ എമാര്‍ക്ക് വിപ്പ് നല്‍കും. വിപ്പു ലംഘിക്കുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം കര്‍ശന നടപടി സ്വീകരിക്കും.
ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ തന്നെ വിജയിക്കുമെന്നാണ് തന്റെ പ്രതീക്ഷ. സ്ഥാനാര്‍ഥികളെ മാറ്റാന്‍ ഹൈക്കമാന്റ് തയ്യാറല്ലെന്ന് അവര്‍ വ്യക്തമാക്കി.
അതേ സമയം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കാനുള്ള നീക്കം അസാധാരണമാണെന്ന് കരുണാകരന്‍ പറഞ്ഞു. അത്തരമൊരു പതിവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications