കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബഹുരാഷ്ട്ര കമ്പനി ഉത്പന്ന വില്പന ഇടിയുന്നു

  • By Staff
Google Oneindia Malayalam News

മലപ്പുറം: ഇറാക്കിനെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള നീക്കം പല ഉത്പന്നങ്ങളുടെയും വില്പനയെ സാരമായി ബാധിക്കുന്നു.

മലപ്പുറത്തെ മുസ്ലിങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശങ്ങളിലാണ് ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള ആഹ്വാനത്തിന് കാര്യമായ പ്രതികരണമുണ്ടായത്. ഡി വൈ എഫ് ഐ മുതല്‍ വിവിധ മുസ്ലിം സംഘടനകള്‍ വരെ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഹിന്ദുസ്ഥാന്‍ ലിവറിന്റെ പല ഉത്പന്നങ്ങളുടെയും വില്പന കുറഞ്ഞു. മലപ്പുറത്ത് ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഉത്പന്നമായ ഡാല്‍ഡയുടെ വില്പന അമ്പത് ശതമാനമോളമാണ് കുറഞ്ഞത്. ഇതുമൂലം പുതിയ സ്റോക്കെടുക്കാന്‍ പല കടയുടമകളും മടിക്കുന്നു.

അതേ സമയം അമേരിക്കന്‍ വിരുദ്ധ വികാരത്തിന്റെ വിപണിയിലെ പ്രതിഫലനം ചില ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വില്പന കൂടാനും കാരണമായിട്ടുണ്ട്. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിബര്‍ട്ടി ഓയില്‍സിന്റ ചന്ദ വനസ്പതി വിപണിയില്‍ വന്‍തോതില്‍ വിറ്റഴിയുന്നു. ഹിന്ദുസ്ഥാന്‍ ലിവറിന്റെ ഡാല്‍ഡ ബഹിഷ്കരിച്ചതിനെ തുടര്‍ന്നാണ് ചന്ദ വനസ്പതി പോലുള്ള ഉത്പന്നങ്ങളിലേക്ക് ഉപഭോക്താക്കള്‍ തിരിഞ്ഞത്.

അമേരിക്കന്‍ വിരുദ്ധ വികാരം ചില കടയുടമകളെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്നതിലേക്കും എത്തിച്ചിട്ടുണ്ട്. പട്ടണങ്ങളേക്കാള്‍ ഗ്രാമപ്രദേശങ്ങളിലാണ് ഈ പ്രവണത കാണുന്നത്.

സാക്ഷരരായവരും മാധ്യമങ്ങളിലൂടെ യുദ്ധവാര്‍ത്തകള്‍ കൃത്യമായി അറിയുന്നവരും മാത്രമല്ല ഈ ബഹിഷ്കരണത്തില്‍ പങ്കെടുക്കുന്നതെന്നതാണ് കൗതുകകരമായ വസ്തുത. ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള പ്രചാരണം വ്യാപകമായതിനെ തുടര്‍ന്ന് എല്ലാ വിഭാഗത്തില്‍ പെട്ടവരും ബഹിഷ്കകരണ നീക്കത്തോട് അനുകൂലമായി പ്രതികരിക്കുന്നുണ്ട്. പലരും പെപ്സിയും കൊക്ക കോളയും പരസ്യമായി കുടിക്കാന്‍ പോലും മടിക്കുന്ന സ്ഥിതിയുണ്ടെന്ന് ചില കടയുടമകള്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X