സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയെ കാണും
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ വികസനത്തിന്റെ ഭാഗമായി മുന്‍ഗണനയിലുള്ള പദ്ധതികള്‍ പെട്ടെന്ന് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നതിനായി തലസ്ഥാന നഗര വികസന ഫോറം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനായി സര്‍വ കക്ഷി സംഘത്തെ അയക്കും.
പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തുന്നതായി ഫോറം കുറ്റപ്പെടുത്തി. തലസ്ഥാന നഗരത്തിന്റെ വികസനത്തിനായുള്ള പല പദ്ധതികളും ആരോപണങ്ങള്‍ നിമിത്തം മുടങ്ങികിടക്കുകയാണെന്ന് ഫോറം ചെയര്‍മാന്‍ എം. വിജയകുമാര്‍ പറഞ്ഞു.
വിമാനത്താവളം വികസിപ്പിക്കുന്നതിലും ഹൈക്കോടതി ബഞ്ച് തലസ്ഥാനത്ത് സ്ഥാപിക്കുന്നതിലുമുള്ള സര്‍ക്കാര്‍ നിലപാടെന്താണെന്ന് സര്‍വകക്ഷി സംഘം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആരായും. വിമാനത്താവളത്തിനായി സ്ഥലം അക്വയര്‍ ചെയ്യാതിരുന്നതുമൂലം കേന്ദ്ര സഹായമായ 30 കോടി രൂപ ഉപയോഗിക്കാനാവാതെ പോയി.
പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഫോറം പ്രക്ഷോഭം തുടങ്ങുന്നതിന് നിര്‍ബന്ധിതമാകുമെന്ന് വിജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications