കൊക്കകോള ഫാക്ടറിയുടെ ലൈസന്‍സ് റദ്ദാക്കുന്നു
പാലക്കാട്: പാലക്കാട് പെരുമാട്ടി പഞ്ചായത്തില്‍ പ്ലാച്ചിമടയില്‍ പ്രവര്‍ത്തിയ്ക്കുന്ന കൊക്കകോള കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനച്ചു.
ഇക്കാര്യം പഞ്ചായത്ത് സര്‍ക്കാരിനെ അറിയിയ്ക്കും. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്നതിനാലാണ് പഞ്ചായത്ത് ലൈസന്‍സ് റദ്ദാക്കുന്നത്.
2003 മാര്‍ച്ച് 31 വരെയാണ് ലൈസന്‍സ് നല്‍കിയിരുന്നത്. ഇടതുപക്ഷം നേതൃത്ത്വം നല്‍കുന്ന ഭരണസമതിയാണ് പെരുമാട്ടി പഞ്ചായത്തിലേത്. 15 അംഗങ്ങളുള്ള പഞ്ചായത്തില്‍ 11 പേര്‍ ജനതാ ദള്‍ കാരാണ്. സി പി എമ്മിനും കോണ്‍ഗ്രസിനും രണ്ട് സീറ്റ് വീതമാണ് ഉള്ളത്. 1999 ല്‍ ഇടതുമുന്നണി ഭരിയ്ക്കുമ്പോഴാണ് ഈ കമ്പനിയ്ക്ക് അനുമതി നല്‍കിയത്.
കമ്പനി പ്രവര്‍ത്തനം തുടങ്ങിയതുമുതല്‍ പെരുമാട്ടി, പട്ടഞ്ചേരി പ്രദേശങ്ങളില്‍ കടുത്ത കുടിവെള്ളക്ഷാമം കണ്ട്തുടങ്ങി. കമ്പനി വന്‍തോതിലാണ് ഇവിടെ നിന്ന് ഭൂഗര്‍ഭ ജലം ഉപയോഗിയ്ക്കുന്നത്. ജലചൂഷണം അവസാനിപ്പിയ്ക്കണമെന്നാവശ്യപ്പെട്ട് ആദിവാസി സംരക്ഷണസംഘം കമ്പനിയുടെ മുന്നില്‍ സത്യാഗ്രഹം നടത്തിയിരുന്നു. ജനവരി 26 ന് മേധാപട്കറും കമ്പനിയ്ക്ക് എതിരേയുള്ള സമരത്തില്‍ പങ്കെടുത്തിരുന്നു. അയോദ്ധ്യയിലേയ്ക്കുള്ള മാര്‍ച്ച് മേധ ഇവിടെനിന്നാണ് ആരംഭിച്ചത്.
ഡി വൈ എഫ് ഐ ഉള്‍പ്പടെ വിവിധ പാര്‍ട്ടികള്‍ കമ്പനിയ്ക്ക് എതിരെ സമരം നടത്തുന്നുണ്ട്.












Click it and Unblock the Notifications