ഡിസിസികളില്‍ നിന്ന് ഐ വിഭാഗം രാജിവയ്ക്കുന്നു
കണ്ണൂര്‍: രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലെയും കാസര്‍കോട്ടെയും ഡിസിസികളില്‍ നിന്ന് ഐ വിഭാഗം ഭാരവാഹികള്‍ രാജിവയ്ക്കുന്നു.
കണ്ണൂര്‍ ഡി സി സിയിലെ ഐ വിഭാഗക്കാരായ ആറ് ഭാരവാഹികള്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാജി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
കാസര്‍കോട് ഡി സി സിയില്‍ നിന്നും ഐ ഗ്രൂപ്പ് ഭാരവാഹികള്‍ രാജിവച്ചു. രാജിക്കത്ത് കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന് നല്‍കി.
ഡി സി സി വൈസ് പ്രസിഡന്റ് പി. കെ. രാജന്‍, ട്രഷറര്‍ കെ. വെളുത്തമ്പു, ജനറല്‍ സെക്രട്ടറിമാരായ തച്ചങ്ങാട് ബാലകൃഷ്ണന്‍, കടവങ്ങാനം കുഞ്ഞിക്കേളുനായര്‍, എ. എ. കയ്യുംകൂടല്‍, സൗമിനി നാരായണന്‍ എന്നിവരാണ് രാജി വച്ചത്.












Click it and Unblock the Notifications