എഞ്ചി. കോളജുകളില്‍ 50% മാനേജ്മെന്റ് ക്വാട്ട
കൊച്ചി: 17 സ്വാശ്രയ എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് മാനേജ്മെന്റ് ക്വാട്ടയില്‍ അമ്പത് ശതമാനം സീറ്റുകളിലേക്ക് പ്രവേശനം നല്‍കുന്നതിന് ഹൈക്കോടതി അനുമതി നല്കി.
മാനേജ്മെന്റ് ക്വാട്ട 15 ശതനമായി പരിമിതപ്പെടുത്തുന്ന അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന്റെ വ്യവസ്ഥകള്‍ അവഗണിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രോസ്പെക്ടസ് പ്രകാരം മാനേജ്മെന്റ് ക്വാട്ടയില്‍ 50 ശതമാനം സീറ്റുകളിലേക്ക് പ്രവേശനം നല്കാന് അനുവദിച്ചത്. ഫീസ് ഘടന സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്.
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ്, വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജ്, പത്തനംതിട്ട മൗണ്ട് സിയോണ്‍ എഞ്ചിനീയറിംഗ് കോളജ്, വെഞ്ഞാറമ്മൂട് മുസ്ലിം അസോസിയേഷന് എഞ്ചിനീയറിംഗ് കോളജ്, നാലാഞ്ചിറ മാര്‍ ബസേലിയോസ് എഞ്ചിനീയറിംഗ് കോളജ് തുടങ്ങിയ കോളജുകളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.