പ്രവേശന പരീക്ഷാ ഹാള്‍ ടിയ്ക്കറ്റ് അയച്ചു തുടങ്ങി
തിരുവനന്തപുരം: എഞ്ചിനിയറിംഗ് -മെഡിയ്ക്കല്‍ പൊതു പ്രവേശന പരീക്ഷകള്‍ക്കുള്ള ഹാള്‍ ടിയ്ക്കറ്റുകള്‍ അയച്ചുതുടങ്ങിയതായി എന്‍ട്രന്‍സ് കമ്മിഷണര്‍ അറിയിച്ചു. ഏപ്രില്‍ ഏഴ് തിങ്കളാഴ്ചമുതലാണ് ഇവ അയച്ചുതുടങ്ങിയത്.
പരീക്ഷകള്‍ ഏപ്രില്‍ 22, 25 തീയതികളിലാണ് നടക്കുന്നത്. ഒരാഴ്ചയ്ക്കകം ശരിയായ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കെല്ലാം പ്രവേശന കത്ത് ലഭിയ്ക്കും.
അപേക്ഷകര്‍ അവരുടെ ചിത്രം ഹാള്‍ടിയ്ക്കറ്റില്‍ ഒട്ടിയ്ക്കണം. ചിത്രം വിദ്യാര്‍ത്ഥി പഠിച്ച സ്ഥാപനത്തിന്റെ മേധാവിയോ ഒരു ഗസറ്റഡ് ഓഫീസറോ സാക്ഷ്യപ്പെടുത്തണം.
ശരിയല്ലാത്ത അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ക്ക് അത് സംബന്ധിച്ച കത്ത് അയച്ചിട്ടുണ്ട്. പരീക്ഷ എഴുതുന്നവര്‍ പ്രവേശനം പൂര്‍ത്തിയാവുന്നതുവരെ ഈ ഹാള്‍ടിയ്ക്കറ്റ് സൂക്ഷിയ്ക്കേണ്ടതാണെന്നും കമ്മിഷണര്‍ അറിയിച്ചു.












Click it and Unblock the Notifications