മുരളി തങ്ങളെ ചെന്ന് കണ്ടു
മലപ്പുറം: കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. മുരളീധരന്‍ പാണക്കാട് മുഹമ്മദ് അലി ശിഹബ് തങ്ങളെ കണ്ട് ചര്‍ച്ച നടത്തി. മലപ്പുറത്തുള്ള തങ്ങളുടെ വീട്ടില്‍ ചെന്നാണ് മുരളി അദ്ദേഹത്തെ കണ്ടത്.
ഇപ്പോഴത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളാണ് ചര്‍ച്ചയില്‍ നിറഞ്ഞു നിന്നതെന്ന് കെ. മുരളീധരന്‍ അറിയിച്ചു. രാജ്യസഭാ സീറ്റു തര്‍ക്കത്തിന്റെ സത്യാവസ്ഥ തങ്ങളെ ബോധ്യപ്പെടുത്തിയതായും മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കാണാന്‍ കെ. മുരളീധരന്‍ ന്യൂഡല്‍ഹിക്ക് പോയി.
കഴിഞ്ഞ ദിവസം വയലാര്‍ രവിയും തങ്ങളെ ചെന്ന് കണ്ടിരുന്നു. മുസ്ലിം ലീഗിന്റെ വോട്ടുകള്‍ തനിയ്ക്ക് ഉറപ്പാക്കാനായിരുന്നു വയലാര്‍ രവി തങ്ങളെ കണ്ടത്.












Click it and Unblock the Notifications