സരസ്വതി വിലാസം കൊട്ടാരം പൈതൃക സ്മാരകമാക്കും
തിരുവനന്തപുരം: കേരള വര്‍മ വലിയ കോയിതമ്പുരാന്റെ വസതിയായിരുന്ന പടിഞ്ഞാറേ കോട്ടയിലെ സരസ്വതി വിലാസം കൊട്ടാരം പുരാവസ്തു വകുപ്പ് പൈതൃക സ്മാരകമായി പ്രഖ്യാപിക്കും.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പരിസരത്തുള്ള നേരത്തെ പൈതൃക സ്മാരകമാക്കിയിരുന്ന 20 കെട്ടിടങ്ങളുടെ കൂട്ടത്തില്‍ സരസ്വതി വിലാസം കൊട്ടാരം ഉള്‍പ്പെടുത്തിയിരുന്നില്ല. കൊട്ടാരത്തിന്റെ ഉടമസ്ഥതയുള്ള ദക്ഷിണ ഭാരത ഹിന്ദി പ്രചാര്‍ സഭ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്നാണ് പുരാവസ്തു വകുപ്പ് കൊട്ടാരം പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നത്.
കൊട്ടാരത്തില്‍ ഉദ്യോഗസ്ഥര്‍ പ്രാഥമിക പരിശോധന നടത്തിയെന്നും കെട്ടിടത്തിന് പൈതൃക മുല്യമുണ്ടെന്ന് ഉറപ്പുവരുത്തിയതായും പുരാവസ്തു വകുപ്പ് അധികൃതര്‍ അറിയിച്ചു. പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം അടുത്തു തന്നെയുണ്ടാവും.












Click it and Unblock the Notifications