വൈദ്യുതി നിരക്ക് പരിഷ്കരണം എല്ലാ വര്‍ഷവും
തിരുവനന്തപുരം: എല്ലാ വര്‍ഷവും ഇനി മുതല്‍ വൈദ്യുതി നിരക്ക് പുന:പരിശാേേധിക്കുമെന്ന് താരിഫ് റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ എ. കെ. ജി. പിള്ള പറഞ്ഞു.
എല്ലാ വര്‍ഷവും നിരക്ക് കൂട്ടുമെന്ന് ഇതുകൊണ്ടര്‍ഥമില്ല. നിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ നിലവിലുള്ളത് തുടരുകയോ ചെയ്യും. നിരക്ക് പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡില്‍ നിന്ന് ശുപാര്‍ ലഭിച്ചാല്‍ ആറ് മാസത്തിനുള്ളില്‍ നടപടിയുണ്ടാവും.
കമ്മിഷന്റെ തീരുമാനം ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനാവില്ല. ജനങ്ങളുടെ കൂടി അഭിപ്രായം കൂടി ആരാഞ്ഞിട്ടേ നിരക്ക് പരിഷ്കരിക്കുന്നതു സംബന്ധിച്ച് തീരുമാനിക്കൂ.
വൈദ്യുതിവാങ്ങല്‍ കരാറുകള്‍ക്കെല്ലാം ഇനി മുതല്‍ കമ്മിഷന്റെ അനുമതി വേണമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications