കൊക്ക കോള വിപണന കേന്ദ്രം കയ്യേറി
കോഴിക്കോട്: ഇറാക്കിനെതിരെ അമേരിക്ക നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് സി പി ഐ (എം എല്‍) റെഡ് ഫ്ലാഗ് പ്രവര്‍ത്തകര്‍ കൊക്ക കോള മൊത്ത വിപണന കേന്ദ്രം കയ്യേറി.
അമ്പതോളം പേരാണ് ബീച്ച് റോഡിലെ വിപണന കേന്ദ്രം കയ്യേറിയത്. അമേരിക്കക്കെതിരെയും ബഹുരാഷ്ട്ര കമ്പനികള്‍ക്കെതിരെയും മുദ്രാവാക്യം മുഴക്കിയ റെഡ് ഫ്ലാഗ് പ്രവര്‍ത്തകര്‍ കൊക്ക കോളയുടെയും കിന്‍ലയുടെയും കുപ്പികള്‍ കടലിലെറിഞ്ഞു.
കൊക്ക കോള കേന്ദ്രത്തിന് നേരെ മുമ്പും റെഡ് ഫ്ലാഗ് പ്രവര്‍ത്തകര്‍ കയ്യേറ്റം നടത്തിയിരുന്നു.












Click it and Unblock the Notifications