കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യമുന്നണി യോഗം മാറ്റി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഏപ്രില്‍ 11 ന് നടത്താനിരുന്ന ഐക്യമുന്നണിയോഗം മാറ്റവച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിനായിരുന്നു ഈ യോഗം വിളിച്ചിരുന്നത്. എന്നാല്‍ കോണ്‍ഗ്രസിലെ പടല പിണക്കം കാരണം ഐക്യമുന്നണിയ്ക്ക് ഒരു ദൃഢമായ ഒരു സമീപനം സ്വീകരിയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ഈ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വച്ചിരുന്ന മറ്റൊരു വിഷയം ഉമ്മന്‍ ചാണ്ടി നയിച്ച കേരള രക്ഷായാത്രയുടെ നേട്ടങ്ങളാണ്. കേരള രക്ഷായാത്ര രാജ്യസഭാ സീറ്റ് പ്രശ്നത്തില്‍ മുങ്ങിപോയോ എന്ന് ഐക്യമുന്നണി അംഗങ്ങള്‍ക്ക് തന്നെ സംശയം തോന്നി തുടങ്ങിയിട്ടുണ്ട്.

ഏപ്രില്‍ പതിനൊന്നിന് തിരുവനന്തപുരത്തെ അരുവിക്കരയിലാണ് ഐക്യമുന്നണിയോഗം കൂടാനിരുന്നത്. ഐക്യമുന്നണി കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയുടെ പി എ ആണ് യോഗം മാറ്റിവച്ചതായി ഘടക കക്ഷികളെ അറിയിച്ചത്.

കോണ്‍ഗ്രസിലെ പ്രശ്നം തീര്‍ക്കാതെ ഐക്യമുന്നണി യോഗം വിളിയ്ക്കുന്നതില്‍ എന്ത് പ്രയോജനം എന്ന് ഘടക കക്ഷികള്‍ കാസര്‍കോട്ട് വച്ച് ഉമ്മന്‍ ചാണ്ടിയോട് ചോദിച്ചിരുന്നതായാണ് വാര്‍ത്ത. കേരള രക്ഷായാത്ര ഏപ്രില്‍ ഏഴിന് കാസര്‍കോട് സമാപിച്ചപ്പോള്‍ നടന്ന ചടങ്ങില്‍ പ്രധാനപ്പെട്ട എല്ലാ ഘടക കക്ഷി നേതാക്കളും പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിലൈ പ്രശ്നങ്ങളില്‍ തങ്ങള്‍ക്കുള്ള അസ്വസ്ഥതയും ഘടക കക്ഷിനേതാക്കള്‍ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിരുന്നു. ഇതാണ് യോഗം മാറ്റിവയ്ക്കാനുള്ള കാര്യമായി കണക്കാക്കുന്നത്. എന്നാല്‍ നിയമസഭാ മണ്ഡലങ്ങളുടെ പുനസംഘടന സംബന്ധിച്ച യോഗം ദില്ലിയില്‍ നടക്കുന്നതുകൊണ്ടാണ് യോഗം മാറ്റിയതെന്നാണ് ഉമ്മന്‍ ചാണ്ടി പറയുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X