കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂല്യ വര്‍ദ്ധിത നികുതി ജൂണ്‍ ഒന്നുമുതല്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ ജൂണ്‍ ഒന്നുമുതല്‍ മൂല്യവര്‍ദ്ധിത നികുതി (വാറ്റ്) ഈടാക്കാന്‍ തുടങ്ങും. ദില്ലിയില്‍ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗത്തിലാണ് ഇത് തീരുമാനിച്ചത്. എല്ലാ സംസ്ഥാനങ്ങളിലും ഒരുമിച്ച് ഈ നികുതി ഈടാക്കി തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം.

എല്ലാ സംസ്ഥാനങ്ങളും മൂല്യവര്‍ദ്ധിത നികുതി ഈടാക്കുമ്പോള്‍ മാത്രമേ ഇത് കേരളത്തിലും ഏര്‍പ്പെടുത്തുകയുള്ളൂ എന്ന് സംസ്ഥാന ധനമന്ത്രി കെ. ശങ്കരനാരായണന്‍ നേരത്തേ പറഞ്ഞിരുന്നു.

ദില്ലിയില്‍ നടന്ന യോഗത്തില്‍ സംസ്ഥാനത്തിന്റെ ധനമന്ത്രി കെ. ശങ്കരനാരായണനും പങ്കെടുത്തിരുന്നു.

16 സംസ്ഥാനങ്ങളാണ് ജൂണ്‍ മുതല്‍ ഈ നികുതി ഏര്‍പ്പെടുത്തുന്നതെന്ന് ധന മന്ത്രിമാരുടെ യോഗം വിളിച്ച് ചേര്‍ത്ത കേന്ദ്ര ദനമന്ത്രാലയത്തിന്റെ സമിതിയുടെ അദ്ധ്യക്ഷന്‍ അസിം ദാസ്ഗുപ്ത പറഞ്ഞു. ഈ വര്‍ഷം ഒടുവില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി വൈകിയേ ഏര്‍പ്പെടുത്തുകയുള്ളു.

കേരളത്തിന് പുറമേ മഹാരാഷ്ട്രം, പശ്ചിമ ബംഗാള്‍, മദ്ധ്യപ്രദേശം, കര്‍ണാടകം, അന്ധ്രാ പ്രദേശം, തമിഴ് നാട്, ഹരിയാന, അസം, ഒറീസ, ബീഹാര്‍, ഝാര്‍ഖണ്ട്, ത്രിപുര, ഗോവ, മേഖാലയ എന്നിവയാണ്. കേന്ദ്ര ഭരണ പ്രദേശമായ പോണ്ടിച്ചേരി, ദാമന്‍ ദ്യൂ, എന്നിവയും ജൂണില്‍ ഈ നികുതി ഏര്‍പ്പെടുത്തും.

വില്പന നികുതിയ്ക്കും പ്രാദേശിക നികുതിയ്ക്കും പകരമാണ് ഈ നികുതി. വിവിധ സംസ്ഥാനങ്ങള്‍ തയ്യാറാകാത്തതുകൊണ്ട് ഈ നികുതി ഏപ്രില്‍ മുതല്‍ ഏര്‍പ്പെടുത്താന്‍ കഴിയാത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X