Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍ ജസീറ ഓഫീസില്‍ ബോംബിട്ടു; ഒരു മരണം

War on Iraq
ദുബായ്: ബാഗ്ദാദിലെ അല്‍ ജസീറ ടിവിയുടെ ഓഫീസിന് നേരെയുണ്ടായ യു എസിന്റെ ബോംബാക്രമണത്തില്‍ ഒരു ലേഖകന്‍ കൊല്ലപ്പെട്ടു.

ആക്രമണം ബോധപൂര്‍വമാണെന്ന് സംശയിക്കുന്നതായി അല്‍ ജസീറയിലെ ഒരു മാധ്യമ പ്രവര്‍കത്തകന്‍ പറഞ്ഞു.

ബോംബാക്രമണതിത്തില്‍ ഓഫീസ് പൂര്‍ണമായും തകര്‍ന്നു. ഒരു ക്യാമാറമാന് ആക്രമണത്തില്‍ സാരമായ മുറിവേറ്റു.

ബോംബിടുന്നതിന് മുമ്പ് അമേരിക്കന്‍ വിമാനം രണ്ട് തവണ പറക്കുന്നതായി കണ്ടിരുന്നുവെന്ന് അല്‍ ജസീറ ചീഫ് എഡിറ്റര്‍ ഇബ്രാഹിം ഹിലാല്‍ പറഞ്ഞു. ഓഫീസ് ആളുകള്‍ താമസിക്കുന്ന ഒരു സ്ഥലത്താണെന്നും അക്കാര്യം പെന്റഗണിന് അറിയാമെന്നും ഹിലാല്‍ പറഞ്ഞു.

അബുദാബി ടി വി ഓഫീസിനു നേരെയും ആക്രമണമുണ്ടായെന്ന് അല്‍ ജസീറ അധികൃതര്‍ പറഞ്ഞു. അബുദാബി ടി വിയുടെ ജീപ്പിലേക്ക് മുറിവേറ്റ ഒരാളെ കയറ്റുന്നതായി കണ്ടുവെന്ന് അവര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യം അബുദാബി ടി വി അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

ഇരു ചാനലുകളും യുഎസിന് രസിയ്ക്കാത്ത വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്യുന്നതാണ് ഈ ആക്രമണത്തിന് പിന്നിലെ കാരണമെന്ന് കരുതുന്നു. പിടിയ്ക്കപ്പെട്ട സൈനികരുടെ ചിത്രങ്ങള്‍ ടെലിവിഷനില്‍ കാണിയ്ക്കരുതെന്ന് നേരത്തേ യു എസ് അധികൃതര്‍ അല്‍ ജസീറ ടെലിവിഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ അതിന് വഴങ്ങിയില്ല. ഐക്യരാഷ്ട്രസഭയുടെ തീരുമാനങ്ങള്‍ക്ക് വഴങ്ങാതെയാണ് യുഎസും ബ്രിട്ടണും നടത്തുന്നത്. അപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ കാണിയ്ക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നായിരുന്നു അല്‍ജസീറ പ്രതികരിച്ചത്.

അഫ്ഗാനില്‍ അമേരിയ്ക്ക ആക്രമണം നടത്തിയപ്പോള്‍ കാബൂളിലെ അല്‍ജസീറയുടെ ഓഫീസിന് നേരെയും യു എസ് മിസ്സില്‍ ആക്രമണം നടത്തിയിരുന്നു. അന്ന് ബിന്‍ ലാദന്റെ സന്ദേശങ്ങള്‍ ടെലിവിഷനില്‍ കാണിയ്ക്കുന്നതായിരുന്നു യു എസ് വിരോധത്തിന് കാരണം. എന്നാല്‍ അന്ന് ആരും മരിച്ചിരുന്നില്ല. തീവ്രവാദി കേന്ദ്രമെന്ന് കരുതിയാണ് ആക്രമണം നടത്തിയതെന്നായിരുന്നു പിന്നീട് യു എസ് അധികൃതര്‍ പറഞ്ഞത്.

യുദ്ധത്തെക്കുറിച്ച് യു എസ്, സഖ്യസേനാ അധികൃതര്‍ നടത്തുന്ന അവകാശ വാദങ്ങള്‍ പലപ്പോഴും അല്‍ജസീറ യുടെ വാര്‍ത്താ ചിത്രങ്ങളാല്‍ തകര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+