Get Updates
Get notified of breaking news, exclusive insights, and must-see stories!

യു എസിന് ഇതുവരെ രാസായുധം കണ്ടെത്താനായില്ല

War on Iraq
ബാഗ്ദാദ്: ഇറാഖില്‍ രാസായുധമുണ്ടെന്ന് പ്രഖ്യാപിച്ച് യുദ്ധത്തിനിറങ്ങിയ അമേരിക്കയ്ക്ക് ഇതുവരെ രാജ്യത്തുനിന്ന് അവ കണ്ടെത്താനായില്ല.

എങ്കിലും ഇടയ്ക്കിടെ അവര്‍ രാസായുധം ഉണ്ടെന്ന് കരുതുന്ന സ്ഥലം കണ്ടെത്തി എന്ന് വാര്‍ത്ത പരത്തുന്നുണ്ട്. കണ്ടെത്തുന്ന പല രഹസ്യ കേന്ദ്രങ്ങളും രാസായുധ ശേഖര സ്ഥലങ്ങളാണെന്നാണ് യു എസ് സൈനികര്‍ കരുതുന്നത്. പക്ഷേ അവയ്ക്കുള്ളില്‍ കയറുമ്പോളാണ് സത്യാവസ്ഥ മനസ്സിലാവുന്നത്. അവയിലൊന്നും തന്നെ രാസായുധങ്ങള്‍ ഇല്ലായിരുന്നു.

ഏപ്രില്‍ ഏഴ് തിങ്കളാഴ്ച രാവിലേയും യു എസ് സേന ഇത്തരത്തില്‍ ഒരു ജല്പനം നടത്തി. പക്ഷേ വൈകാതെ അത് ശരിയല്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കി. ചൊവാഴ്ച രാവിലേയും അവര്‍ ഇതേ അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്.

രാസായുധം കണ്ടെത്താനുള്ള ശ്രമം യു എസ് സൈനികര്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടാകാത്തതുകൊണ്ട് ഇനിമുതല്‍ രാസായുധ സംരക്ഷണവസ്ത്രം ധരിക്കേണ്ടതില്ലെന്ന് യു എസ് സൈനികരെ അറിയിച്ചിട്ടുണ്ട്. ആക്രമണം തുടങ്ങി 19 ദിവസം കഴിഞ്ഞിട്ടും രാസായുധം കണ്ടെത്താനായില്ലെന്ന് യു എസ് സമ്മതിച്ചു.

യു എസിന്റെ ഒന്നാം മറീന്‍ വിഭാഗത്തിലെ 20,000 സൈനികരോടാണ് രാസായുധ സംരക്ഷണ വസ്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+