ഇന്‍സാറ്റ് മൂന്ന് എ യുടെ വിക്ഷേപണം നീട്ടി
ബാംഗ്ലൂര്‍: ഇന്‍സാറ്റ് മൂന്ന് എയുടെ വിക്ഷേപണം മാറ്റിവച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിയ്ക്കും. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇതെന്ന് ഐ.എസ്.ആര്‍. ഒ വൃത്തങ്ങള്‍ അറിയിച്ചു.
ഉപഗ്രഹത്തിന് തകരാറുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് ഐ എസ് ആര്‍ ഒ അധികൃതര്‍ അത് വിക്ഷേപണം നടത്തുന്ന ഏരിയന്‍ സ്പേസിലേയ്ക്ക് അറയിയ്ക്കുകയായിരുന്നു. പേലോഡിന് ചില പ്രശ്നങ്ങള്‍ ഉള്ളതായി കണ്ടതായാണ് ഐ എസ് ആര്‍ ഒ അധികൃതര്‍ അറിയിച്ചതെന്ന് ഏരിയന്‍ സ്പേസ് അധികൃതര്‍ വെളിപ്പെടുത്തു. വിക്ഷേപണത്തിന് മുമ്പുള്ള അവസാനവട്ട പരിശോധനയിലാണ് ഒരു ട്രാന്‍സ്പോണ്ടറിന്റെ സില്‍ സംവിധാനത്തില്‍ തകരാര്‍ കണ്ടത്. ഇതേത്തുടര്‍ന്ന് വിക്ഷേപണം മാറ്റിവയ്ക്കുകയായിരുന്നു എന്ന് ഇസ്റോ വൃത്തങ്ങള്‍ അറിയിച്ചു. തകരാര്‍ സാരമുള്ളതല്ലെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ചൊവാഴ്ച രാവിലെ ഫ്രഞ്ച് ഗയാനയിലെ കുറുവില്‍ നിന്നാണ് ഇന്‍സാറ്റ് 3 എ വിക്ഷേപിയ്ക്കാനിരുന്നത്.












Click it and Unblock the Notifications