ഇന്‍സാറ്റ് വിക്ഷേപണം വ്യാഴാഴ്ച
ബാംഗ്ലൂര്‍: മാറ്റിവച്ച ഇന്‍സാറ്റ് മൂന്ന് എ യുടെ വിക്ഷേപണം ഏപ്രില്‍ പത്ത് വ്യാഴാഴ്ച നടക്കും. ഫ്രഞ്ച് ഗയാനയില്‍ നിന്ന് യൂറോപ്യന്‍ ഏരിയന്‍ അഞ്ച് എന്ന റോക്കറ്റാണ് ഇന്‍സാറ്റിനെ ഭ്രമണപഥത്തില്‍ എത്തിയ്ക്കുന്നത്. തെക്കേ അമേരിയ്ക്കയിലാണ് വിക്ഷേപണ കേന്ദ്രം. ഐഎസ്ആര്‍ഒ യാണ് ഇത് അറിയിച്ചത്. ഏപ്രില്‍ ഒമ്പത് ബുധനാഴ്ചയായിരുന്നു വിക്ഷേപണത്തിന് ഉദ്ദേശിച്ചിരുന്ന ദിവസം. എന്നാല്‍ ഉപഗ്രഹത്തില്‍ ചില തകരാറുണ്ടെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവച്ചത്. പ്രശ്നങ്ങള്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച വിക്ഷേപണം നടത്തുന്നത്.












Click it and Unblock the Notifications