കോടോത്ത് പിന്മാറണം: ആന്റണി
തിരുവനന്തപുരം: കോടോത്ത് ഗോവിന്ദന്‍ നായര്‍ മത്സരത്തില്‍ നിന്ന് പിന്മാറുക മാത്രമേ ഇപ്പോള്‍ മാര്‍ഗ്ഗമുള്ളൂ എന്ന് ആന്റണി വ്യക്തമാക്കി.
രാജ്യസഭയിലേയ്ക്ക് ഹൈകമാണ്ട് നിര്‍ദ്ദേശിച്ച പേരുകളില്‍ മാറ്റം ഒന്നും ഉണ്ടാവില്ല. ഹൈകമാണ്ടിന്റെ തീരുമാനം അവസാന വാക്കായിരിയ്ക്കുമെന്നും മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഐ വിഭാഗം സ്ഥാനാര്‍ത്ഥിയായ കോടോത്ത് ഗോവിന്ദന്‍ നായരോട് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ഹൈകമാണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആന്റണി വ്യക്തമാക്കി. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരിയ്ക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇത് പറഞ്ഞത്.
കെ പി സി സി പ്രസിഡണ്ട് കെ. മുരളീധരനുമായി തനിയ്ക്ക് ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. ഇരുവരും തമ്മിലുണ്ടായിരുന്ന തെറ്റിധാരണകള്‍ ഒക്കെ തന്നെ കഴിഞ്ഞ ദിവസം കാസര്‍കോട്ട് നടത്തിയ ചര്‍ച്ചകളില്‍ മാറ്റാനായതായും ആന്റണി പറഞ്ഞു. കരുണാകരനുമായി രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രശ്നം സംസാരിച്ചോ എന്ന ചോദ്യത്തിന് ഇത് ഹൈകമാണ്ടിന്റെ തീരുമാനമാണെന്നായിരുന്നു ആന്റണിയുടെ മറുപടി. പ്രശ്നം പരിഹരിയ്ക്കാന്‍ ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. കോടോത്ത് ഗോവിന്ദന്‍ നായര്‍ വിജയിച്ചാല്‍ എന്ത് സംഭവിയ്ക്കുമെന്ന ചോദ്യത്തിന് നടക്കാത്ത കാര്യത്തെക്കുറിച്ച് എന്തിന് താന്‍ ഇപ്പോള്‍ മറുപടി പറയണമെന്നായിരുന്നു പ്രതികരണം.












Click it and Unblock the Notifications