ഏപ്രില്‍ 14 വരെ കാത്തിരിക്കും: ബര്‍ദന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കത്തിന്റെ ഭാവിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ഏപ്രില്‍ 14 വരെ കാത്തിരിക്കുമെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന്‍. ഏപ്രില്‍ ഒമ്പത് ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബര്‍ദന്‍.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം മുതലാക്കുമോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ വീഴുന്നുണ്ടെങ്കില്‍ അത് ആന്റണി സര്‍ക്കാരിനുള്ളിലെ കുഴപ്പം കൊണ്ടായിരിക്കുമെന്നും ബര്‍ദന്‍ മറുപടി പറഞ്ഞു.
രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഓപ്പണ്‍ വോട്ട് സമ്പ്രദായം കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കം തടയണമെന്നും അദ്ദേഹം രാഷ്ട്രപതിയോട് അഭ്യര്‍ത്ഥിച്ചു. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് ഈ നിയമനിര്‍മ്മാണം. തുറന്ന വോട്ട് സമ്പ്രദായത്തിലൂടെ പാര്‍ട്ടിക്കുള്ളിലെ വിമതരെ ഒതുക്കാനാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ലക്ഷ്യം. ഇതിനുള്ള ബില്ലില്‍ രാഷ്ട്രപതി ഒപ്പുവയ്ക്കരുത് - ബര്‍ദന്‍ പറഞ്ഞു.


Click it and Unblock the Notifications